Read ചുണ്ടെലി | chundeli by Vilasini Online

Title : ചുണ്ടെലി | chundeli
Author :
Rating :
ISBN : 9788130013855
Format Type : Paperback
Number of Pages : 272 Pages
Status : Available For Download
Last checked : 21 Minutes ago!

ചുണ്ടെലി | chundeli Reviews

  • Shyam Mohan
    2019-02-28 02:48

    ചുണ്ടെലി – വിലാസിനിഎനിക്ക് ഈ പുസ്തകത്തില്‍ പ്രിയപ്പെട്ടതായി തോന്നിയ രണ്ടു വരികള്‍ താഴെ കൊടുക്കുന്നു.“നാം തിരഞ്ഞെടുത്ത സ്ഥലത്തും സമയതുമല്ല ജനിക്കുന്നത്. നാം നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും മരിക്കാനും സാധ്യമല്ല. സമയം വരണം. അത് വരെ ജീവിക്കുകയേ നിവൃത്തിയുള്ളൂ.” പേരെടുത്ത ഡോക്ടര്‍ ആയതു കൊണ്ടോ പെരുത്ത്‌ പണം സമ്പാദിച്ചത് കൊണ്ടോ കാര്യമില്ല. മരിച്ചു കഴിഞ്ഞിട്ടു നിലനില്കണമെങ്കില്‍ വിലപിടിച്ചതെന്തെങ്കിലും ഇവിടെ ഇട്ടിട്ടു പോണം.”അധികം ആരും വയിക്കതതോ കാണാത്തതോ തഴഞ്ഞതോ ആയ ഒരു നോവല്‍ ആണു എം.കെ മേനോന്‍റെ (വിലാസിനി) ചുണ്ടെലി എന്ന നോവല്‍. കൂട്ടുകാരന്‍റെ മരണം താന്‍ കാരണം ആണെന്നുള്ള പശ്ചാതാപം പേറി ജീവിക്കുന്ന കഥാനായകന്‍റെ ചിന്താഗതികളും വ്യര്‍ഥ സനകല്പങ്ങളും ആണു ഈ നോവല്‍. ഫിലോസഫിയില്‍ ഊന്നി നില്‍ക്കുന്ന കഥാപാരായണം ചില ഘട്ടങ്ങളില്‍ വിരസമാകുന്നുണ്ടെങ്കിലും മനുഷ്യമനസ്സിന്‍റെ ഒഴുക്ക് ആരാലും തടയാനോ ചിന്തിക്കാനോ പറ്റില്ല എന്ന ലോക സത്യം ഈ നോവലിന്‍റെ ആത്മാവായി കാണാം. ശശി എന്നാ കഥാനായകന്‍ തന്റെ വിചാരങ്ങളും ചിന്തകളും കൊണ്ട് കെട്ടിയ മനക്കോട്ടകള്‍ അതിന്‍റെ സത്യാവസ്ഥകള്‍ മനസിലാകുമ്പോള്‍ തകര്‍ന്നു പകരം പുതിയ ചിന്തകള്‍ ഉദിക്കുന്നു. എന്നാല്‍ മനുഷ്യ മനസ്സിന്‍റെ വികലമായ ചിന്തകളെ പെട്ടെന്ന് ഊതി കെടുത്താന്‍ ആകില്ല എന്നുള്ള കാര്യം ഊട്ടി ഉറപ്പിക്കാനെന്ന പോലെ പുതിയ ചിന്തകളുടെ മേലെ പഴയ ചിന്തകള്‍ വീണ്ടം കാട് കേറുന്നത് തികച്ചും സ്വാഭാവികം എന്ന പോലെ വായനക്കാര്‍ക്ക് കാണാം. കൂടുതല്‍ വിശകലനം ചെയ്യാനോ താരതമ്യം ചെയ്യാനോ ഉള്ള അറിവും യോഗ്യതയും ഉണ്ടെന്നു തോന്നത്തതിനാല്‍ എന്‍റെ അഭിപ്രായം ഇത്ര മാത്രമായി ഒതുക്കുന്നു.