Read എന്റെ പ്രിയപ്പെട്ട കഥകൾ | Ente Priyappetta Kathakal by ‌‌N.S. Madhavan Online

Title : എന്റെ പ്രിയപ്പെട്ട കഥകൾ | Ente Priyappetta Kathakal
Author :
Rating :
ISBN : 978812641971
Format Type : Paperback
Number of Pages : 126 Pages
Status : Available For Download
Last checked : 21 Minutes ago!

എന്റെ പ്രിയപ്പെട്ട കഥകൾ | Ente Priyappetta Kathakal Reviews

  • Sreekanth
    2018-11-18 11:01

    ആരാധന എന്നത് പൊതുവെ മതത്തിന്റെ ഉൽപ്പന്നമാണ് .അതുകൊണ്ട് തന്നെ ജീവിതത്തിൽ എന്തിനോടും ആരാധന ഉപേക്ഷിക്കാൻ ശ്രമിക്കാറുണ്ട് .പലപ്പോഴും , ഈ ശ്രമം പാളിപ്പോകും എന്നതാണ് സത്യം .എൻ എസ് മാധവന്റെ കഥകൾ വായിച്ചപ്പോൾ അദ്ദേഹത്തോട് ആരാധനയും ഇഷ്ടവും തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു !!!മുദ്രാവാക്യം വിളികളില്ലാതെ എങ്ങനെ ഒരു പുരോഗമനസാഹിത്യം എഴുതാം എന്നത് അദ്ദേഹത്തിന്റെ എഴുത്ത് കണ്ടു മനസ്സിലാക്കണം.കഥ പറച്ചിലിന്റെ ക്രാഫ്ട് ,കഥാന്ത്യത്തിലെ ചെറുതെങ്കിലും സുന്ദരമായ തിരിവുകൾ ഇതൊക്കെ ഏച്ചുകെട്ടലുകൾ ഇല്ലാതെ കഥയിൽ വരുന്നതിന്റെ സൗന്ദര്യം പറഞ്ഞറിയിക്കുക വയ്യ .പക്ഷെ കഥകളുടെ ഉള്ളു പൊള്ളിക്കുന്ന രാഷ്ട്രീയം തന്നെയാണ് ആ കഥകളുടെ മർമ്മം .തിരുത്ത് ,മുംബൈ ,വിലാപങ്ങൾ ,ഹിഗ്വിറ്റ,വന്മരങ്ങൾ വീഴുമ്പോൾ ,ചൂളൈമേട്ടിലെ ശവങ്ങൾ ,നിലവിളി ,നാലാം ലോകം ,ക്ഷുരകൻ ,കപ്പിത്താന്റെ മകൾ .... കഥകൾ അങ്ങനെ അനസ്യൂതം തുടരുകയാണ് .നിലവിളി എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ് "ഞാൻ കുത്തബുദ്ദീൻ അൻസാരി ,29 ,തുന്നൽക്കാരൻ അമ്മയും ഭാര്യയും മൂന്നു വയസ്സുള്ള മകളുമായി അഹമ്മദാബാദിലെ ബാപ്പു നഗർ കോളനിയിൽ ജീവിക്കുന്നവൻ.നിങ്ങൾക്ക് എന്നെ അറിയാം ".ഗുജറാത്ത് കലാപത്തിന്റെ ഏറ്റവും വേദനപ്പിക്കുന്ന മുഖമാണ് കുത്തബുദ്ദീൻ അൻസാരിയുടേത് .തൊഴുകൈയോടെ മരണത്തിനു മുന്നിൽ നിന്നും കേഴുന്ന ആ നിസ്സഹായൻ .ജീവിതത്തിൽ നിന്നും അയാൾ മെല്ലെ കഥയിലേക്ക് ആവാഹിക്കപ്പെടുന്ന കാഴ്ചയാണ് 'നിലവിളി' എന്ന കഥയിൽ സംഭവിക്കുന്നത് .ജീവിതവും കഥയും തമ്മിൽ അങ്ങനെ യാതൊരു വരമ്പുമില്ലെന്നു തോന്നും ഈ കഥ വായിച്ചാൽ ...തിരുത്ത് എന്ന കഥ അവസാനിക്കുന്നത് ഇങ്ങനെയാണ് "ചുള്ള്യാട്ട് കുനിഞ്ഞു നിന്നു മേശപ്പുറത്ത് പരത്തിവച്ച പ്രധാന വാർത്തയ്ക്കു സുഹ്‌റ തലക്കെട്ടായി കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തിരുന്ന 'തർക്ക മന്ദിരം തകർത്തു' എന്നതിലെ ആദ്യത്തെ വാക്ക് ഉളി പോലെ പേന മുറുക്കെ പിടിച്ച് പലതവണ വെട്ടി .എന്നിട്ട് വിറയ്ക്കുന്ന കൈ കൊണ്ട് ,പാർക്കിൻസൻസിന്റെ ലാഞ്ചന കലർന്ന വലിയ അക്ഷരങ്ങളിൽ വെട്ടിയ വാക്കിന്റെ മുകളിൽ എഴുതി 'ബാബരി മസ്ജിദ്'" .കഥയിൽ നിന്നും സ്വാഭാവികമായി ജീവിതത്തിലേക്ക് ഒരു വരവ് .മലയാളികൾ തീർച്ചയായും വായിക്കേണ്ട കഥകൾ എം ടിയോ വിജയനോ ഒന്നുമല്ല ;അത് എൻ എസ് മാധവൻ ആണ്

  • Alex Poovathingal
    2018-12-06 10:04

    Some great stories and many below average ones. But worth a read for those few great ones.